Return to the talk Watch the talk

Subtitles and Transcript

Select language

Translated by Arun Ravi
Reviewed by Netha Hussain

0:11 രണ്ടു കൊല്ലങ്ങൾക്കു മുൻപ് ഞാൻ ഒരു സംരഭത്തിനു തുടക്കമിട്ടു ടെക്നിക്കൽ ഡിസൈൻ മേഖലകളിലെ വലിയ താരങ്ങളെ അവരുടെ ഒരു വർഷത്തെ ജോലികളിൽ നിന്നൊക്കെ അടർത്തിയെടുത്ത് മറ്റൊരു മേഖലയിൽ ജോലി ചെയ്യാൻ ക്ഷണിക്കാൻ അതും അവർ ഏറ്റവും കൂടുതൽ വെറുത്തേക്കാവുന്ന ഒരു മേഖലയിൽ: ഞങ്ങൾ അവരെ ഗവൺ മെന്റിനു വേണ്ടി പണിയെടുപ്പിക്കുന്നു. അതാണ് "അമേരിക്കയ്ക്കു വേണ്ടി കോഡ് ചെയ്യുക" എന്ന പ്രോഗ്രാം. ബുദ്ധിജീവികളുടെ സമാധാന സേനയെന്നൊക്കെ പറയാവുന്ന ഒരു പ്രവർത്തനമാണിത്. എല്ലാ കൊല്ലവും കുറച്ചാളുകളെ ഞങ്ങൾ തിരഞ്ഞെടുക്കും എന്നിട്ട് അവരെ സിറ്റി ഗവൺമെന്റുകളോടൊപ്പം പ്രവർത്തിക്കാൻ നിയോഗിക്കും. മൂന്നാം ലോകത്തിലേക്കയക്കുന്നതിനു പകരം സിറ്റി ഹാളുകളിലെ വന്യതകളിലേക്ക് അവരെ ഞങ്ങൾ പറഞ്ഞു വിടും അവിടെ അവർ ഗംഭീരങ്ങളായ ആപ്ലിക്കേഷൻസ് ഉണ്ടാക്കാൻ തുടങ്ങും. സർക്കാർ ജീവനക്കാരോടൊപ്പം പ്രവർത്തിക്കും ശരിക്കും അവർ ചെയ്യുന്നത് ഇന്നത്തെ ടെക്നോളജിയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയാണ്. ശരിക്കും അവർ ചെയ്യുന്നത് ഇന്നത്തെ ടെക്നോളജിയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയാണ്.

0:52 അപ്പോൾ നമുക്ക് ആൽ-നെ പരിചയപ്പെടാം ആൽ ബോസ്റ്റൺ നഗരത്തിലെ ഒരു ഫയർ ഹൈഡ്രന്റ് (അഗ്നിശമന ഉപകരണം) ആണ്. കണ്ടാൽ, അവൻ അവന്റെ കൂട്ടുകാരിയെ തിരഞ്ഞു നിൽക്കുകയാണെന്നു തോന്നും. എന്നാൽ ശരിക്കും അവൻ നോക്കുന്നത് മഞ്ഞു പെയ്ത് മൂടിപ്പോകുമ്പോൾ അവനെ പുറത്തെടുക്കാൻ ആരെങ്കിലും ഉണ്ടോ എന്നാണ്, കാരണം അവനു നന്നായി അറിയാം, തീ കെടുത്തുവാനുള്ള അവന്റെ കഴിവ് നാലടി മഞ്ഞിനടിയിൽ പുതഞ്ഞു കിടക്കുമ്പോൾ ഒട്ടും മികച്ചതല്ല എന്ന് ഇപ്പോൾ, എങ്ങിനെയാണവൻ സഹായത്തിനു വേണ്ടി ഇത്രയും വ്യതിരിക്തമായ രീതിയിൽ മുന്നോട്ടു വന്നത്? ഞങ്ങൾക്ക് കഴിഞ്ഞ വർഷം ബോസ്റ്റണിൽ ഒരു ടീം ഉണ്ടായിരുന്നു - "കോഡ് ഫോർ അമേരിക്ക" പ്രോഗ്രാമിലൂടെ. അവർ അവിടെ ഫെബ്രുവരിയിലായിരുന്നു ഉണ്ടായിരുന്നത്. അക്കൊല്ലം ഫെബ്രുവരിയിൽ ഒരു പാടു മഞ്ഞു പെയ്തിരുന്നു. അവർ ഒരു കാര്യം ശ്രദ്ധിച്ചു. സിറ്റിയിൽ ഒരിക്കലും ഈ ഫയർ ഹൈഡ്രന്റ്സിനെ മഞ്ഞിൽ നിന്നു പുറത്തെടുക്കാറില്ല. എന്നാൽ പ്രത്യേകിച്ച് ഒരാൾ എറിക് മൈക്കേൽസ് ഓബർ എന്ന ഒരു വ്യക്തി മറ്റൊന്നു കൂടി ശ്രദ്ധിച്ചു. അതെന്താണെന്നു വച്ചാൽ പരിസരവാസികൾ നിരത്തുകളെല്ലാം വൃത്തിയാക്കിയിടാറുണ്ട് അതും ഈ പാവം ഹൈഡ്രന്റസിന്റെ മുന്നിലുള്ളവ. അപ്പോ.. ഏതൊരു നല്ല ഡെവലപ്പറും ചെയ്യുന്നതു തന്നെ അദ്ദേഹവും ചെയ്തു. ഒരു ആപ്ലിക്കേഷൻ എഴുതിയുണ്ടാക്കി.

1:36 അതൊരു കുഞ്ഞു സുന്ദരൻ ആപ് ആയിരുന്നു. അതിലൂടെ നിങ്ങൾക്കൊരു ഫയർ ഹൈഡ്രന്റിനെ ദത്തെടുക്കാൻ കഴിയും മഞ്ഞു പെയ്യുമ്പോ അവയെ പുറത്തെടുക്കാൻ നിങ്ങളുണ്ടാവുമെന്ന വാഗ്ദാനം അതിലൂടെ നൽകാം അങ്ങിനെയൊരു വാഗ്ദാനം നിങ്ങൾ നൽകുമ്പോ ആ ഫയർ ഹൈഡ്രന്റ്സിനു നിങ്ങൾ ഒരു പേരിടണം അങ്ങിനെ ആദ്യത്തേതിനെ അദ്ദേഹം വിളിച്ച പേരാണ് ആൽ നിങ്ങൾ പേരിട്ടില്ലെങ്കിൽ മറ്റാരെങ്കിലും അവനെ നിങ്ങളിൽ നിന്നു തട്ടിയെടുത്തേക്കാം. അങ്ങിനെ ഒരു ചെറിയ മനോഹരമായ ചലനാത്മകത അതിനു കൈവരുന്നു, ഇതൊരു പാവം കുഞ്ഞ് ആപ്ലിക്കേഷനാണ്. ഒരു പക്ഷേ ഏറ്റവും ചെറിയ ഒന്ന് - കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ആളുകൾ എഴുതിയ 21 ആപ്ലിക്കേഷനുകളിൽ ഏറ്റവും ചെറുത്. പക്ഷേ അതു ചിലതൊക്കെ ചെയ്യുന്നുണ്ട് മറ്റേത് ഗവണ്മെന്റ് ടെക്നോളജിക്കും ചെയ്യാനാവാത്ത ചിലത് അതിപ്പോൾ കാട്ടുതീ പോലെ പടരുകയാണ്.

2:02 ഹോണോലുലു നഗരത്തിലെ ഐ ടി ഡിപ്പാർട്ട്മെന്റിലെ ഒരാളുണ്ട് അദ്ദേഹം ഈ ആപ്ലിക്കേഷൻ കണ്ടു.. എന്നിട്ട് തിരിച്ചറിഞ്ഞു. തീർച്ചയായും ഇത് അദ്ദേഹത്തിനു ഉപയോഗിക്കാൻ കഴിയുമെന്ന്. പക്ഷേ മഞ്ഞു നീക്കാനല്ല, പകരം സുനാമി സൈറനുകളെ ആൾക്കാരെക്കൊണ്ട് ദത്തെടുപ്പിക്കുവാൻ. ഈ സുനാമി സൈറനുകൾ പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ചിലർ അതിലെ ബാറ്ററികൾ മോഷ്ടിക്കാറുണ്ട് അതു കൊണ്ട് ജനങ്ങളെ കൊണ്ടു തന്നെ അവ പരിശോധിപ്പിക്കുവാൻ തുടങ്ങി തുടർന്ന് സിയാറ്റിൽ നഗരം ഈ ആപ് ഉപയോഗിക്കുവാൻ തുടങ്ങി - അടഞ്ഞു പോകുന്ന മഴവെള്ളച്ചാലുകൾ വൃത്തിയാക്കിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുവാൻ. ചിക്കാഗോ ഇത് ഇപ്പോൾ നടപ്പിലാക്കിയതേയുള്ളൂ. മഞ്ഞു പെയ്യുമ്പോൾ നടപ്പാതകൾ ആളുകളെ കൊണ്ട് വൃത്തിയാക്കിക്കുവാൻ. അങ്ങിനെ നമുക്ക് ഒമ്പത് നഗരങ്ങളെ അറിയാം.. അവരൊക്കെ ഇത് ഉപയോഗിക്കുവാൻ ഒരുങ്ങുകയാണ്. ഒട്ടും ബുദ്ധിമുട്ടില്ലാതെയാണ് ഇത് പടർന്നത്, വളരെ ജൈവികമായി, സ്വാഭാവികമായി.

2:38 നിങ്ങൾക്ക് ഗവണ്മെന്റ് ടെക്നോളജിയെ പറ്റി എന്തെങ്കിലും അറിയാമെങ്കിൽ ഇങ്ങനെയല്ല കാര്യങ്ങൾ അവിടെ നടക്കുന്നതെന്ന് അറിയുമായിരിക്കുമല്ലോ. ഒരു സോഫ്റ്റ് വെയർ വാങ്ങുന്നതിനു തന്നെ രണ്ടു വർഷം വേണ്ടി വരും. കഴിഞ്ഞ കൊല്ലം ബോസ്റ്റണിൽ ഞങ്ങളുടെ ഒരു സംഘം ഒരു പ്രോജക്ടിനു വേണ്ടി ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്നു പേർ ഏതാണ്ട് രണ്ടര മാസം അതിനു വേണ്ടി പ്രയത്നിച്ചു. അത് രക്ഷിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്കു ചേരുന്ന പൊതു വിദ്യാലയങ്ങൾ കണ്ടെത്താനുള്ള ഒരു മാർഗമായിരുന്നു. ഞങ്ങൾ പിന്നീട് അറിഞ്ഞത് സാധാരണ വഴികളിലൂടെ പോയിരുന്നെങ്കിൽ അതു ചുരുങ്ങിയത് രണ്ടു കൊല്ലവും ഏതാണ്ട് ഇരുപതു ലക്ഷം ഡോളർ (പത്തു കോടി രൂപ) ചിലവും വന്നേനെ എന്നാണ്. ശരിക്കും അതൊന്നുമല്ല. കാലിഫോർണിയയിലെ കോടതികളിൽ ഒരു സംവിധാനമുണ്ട് ഇപ്പോൾ അത് ഇത്ര നാളും നികുതിദായകരിൽ നിന്ന് ഈടാക്കിയത് ഏതാണ്ട് ഇരുന്നൂറ് കോടി ഡോളർ (പതിനായിരം കോടി രൂപ) ആയിരുന്നു എന്തു പറയാൻ ആ സംവിധാനം പ്രവർത്തനക്ഷമവുമല്ലായിരുന്നു. ഇതു പോലുള്ള പ്രോജക്ട്സ് ഗവണ്മെന്റിന്റെ എല്ലാ തലങ്ങളിലുമുണ്ട്.

3:20 അപ്പോൾ ഇതു പോലെ രണ്ടു ദിവസം കൊണ്ടുണ്ടാക്കാവുന്ന ആപ്ലിക്കേഷൻസ് അതും വളരെ പെട്ടെന്ന് പടരുന്ന ഒന്ന് അത് വില്ലിൽ നിന്നു പുറപ്പെട്ട ഒരമ്പു പോലെയാണ് ഭരണസംവിധാനത്തിന്റെ സ്ഥാപനങ്ങളിലേക്ക്. അത് നിർദ്ദേശിക്കുന്നത് എങ്ങിനെ ഭരണകൂടങ്ങൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കണമെന്നാണ് - ഒരു സ്വകാര്യ സ്ഥാപനത്തെപ്പോലെയല്ല, ഒരുപാട് ആളുകൾ അങ്ങിനെ ചിന്തിക്കുമെങ്കിലൂം. ഒരു ടെക്നോളജി സ്ഥാപനത്തെ പോലെയുമല്ല, പകരം ഇന്റെർനെറ്റിനെ പോലെ. അതു കൊണ്ട് ഉദ്ദേശിക്കുന്നത്, അനുമതി രഹിതം എന്നാണ്, അതുദ്ദേശിക്കുന്നത് തുറന്നത് എന്നാണ്, പ്രത്യുൽപ്പാദനപരം എന്നാണ് അത് വളരെ പ്രധാനമാണ്. പക്ഷേ ഈ ആപിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് അത് സൂചിപ്പിക്കുന്നത് പുതു തലമുറ എങ്ങിനെ ഭരണകൂടത്തിന്റെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ് അതായത് നിശ്ചലമായ ഒരു സ്ഥാപനത്തിന്റെ പ്രശ്നമായല്ല പകരം ഒരു കൂട്ടായ്മയുടെ പ്രശ്നമായാണ് അത് കാണപ്പെടുന്നത്. അതൊരു വല്യ കാര്യമാണ്. കാരണം ഇപ്പോൾ വെളിവാക്കപ്പെടുന്നത് നമ്മൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂട്ടായ്മകളിൽ വളരെ മെച്ചപ്പെട്ടവരാണ് എന്നാണ് €കാരണം ഇപ്പോൾ വെളിവാക്കപ്പെടുന്നത് നമ്മൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂട്ടായ്മകളിൽ വളരെ മെച്ചപ്പെട്ടവരാണ് എന്നാണ്

4:08 ഇപ്പോൾ ഒരു വലിയ വിഭാഗം ജനങ്ങൾ മേന്മയോടെ ഒരുമിച്ചു പ്രവർത്തിക്കുവാൻ നമുക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മേന്മയോടെ ഒരുമിച്ചു പ്രവർത്തിക്കുവാൻ നമുക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അത് "കോഡ് ഫോർ അമേരിക്ക" യുടെ പ്രവർത്തകർ മാത്രമല്ല. ഈ രാജ്യമൊട്ടാകെ നൂറു കണക്കിന് ആൾക്കാരുണ്ട്. അവരെല്ലാം പൊതു സമൂഹത്തിനു വേണ്ടിയുള്ള ആപ്ലിക്കേഷൻസ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ഓരോ ദിവസവും അവരവരുടെ സമൂഹങ്ങൾക്കു വേണ്ടി. അവർ ഭരണകൂടത്തെ ഉപേക്ഷിച്ചിട്ടില്ല അവർ അതിന്റെ വൈകല്യങ്ങളിൽ അത്യന്തം നിരാശരുമാണ് എന്നാൽ അവർ അതിനെ പറ്റി പരാതി പറയുന്നില്ല അവർ അതിനെ ശരിയാക്കിയെടുക്കുകയാണ് ഈ ചങ്ങാതിമാർക്ക് അറിയാവുന്ന ഒന്നുണ്ട് നമ്മൾ മറന്നു പോയ ഒന്ന്. അതെന്താന്നു വച്ചാൽ നിങ്ങൾ നിങ്ങളുടെ എല്ലാ വികാരങ്ങളേയും മാറ്റി വച്ച് രാഷ്ട്രീയത്തെ പറ്റിയും മോട്ടോർ വാഹന വകുപ്പിലെ നീണ്ട നിരയെപ്പറ്റിയും അങ്ങിനെയുള്ള നിങ്ങൾക്ക് ശരിക്കും ഭ്രാന്തു പിടിക്കുന്ന എല്ലാ കാര്യങ്ങളെയും മറന്ന് ഗവൺമെന്റ്, അതിന്റെ ഏറ്റവും ഉള്ളിൽ ടിം ഓറെല്ലിയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ "നമുക്ക് ഒറ്റയൊറ്റയായി കഴിയാത്ത, എന്നാൽ നമ്മൾ ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങൾ" ആണെന്നുള്ളതാണ്

4:54 ഇപ്പോൾ ഒരുപാട് ആൾക്കാർ ഗവണ്മെന്റിനെ ഉപേക്ഷിച്ച മട്ടാണ് നിങ്ങൾ അങ്ങിനെയുള്ള ഒരാളാണെങ്കിൽ ഞാൻ നിങ്ങളോട് ആ തീരുമാനം പുന:പരിശോധിക്കാൻ ആവശ്യപ്പെടുന്നു. കാരണം കാര്യങ്ങൾ മാറുകയാണ് രാഷ്ട്രീയം മാറുന്നില്ല. ഭരണകൂടമാണ് മാറുന്നത് കാരണം ഗവണ്മെന്റ് ആത്യന്തികമായി അതിന്റെ ശക്തി നമ്മിൽ നിന്നുമാണ് ഉൾക്കൊള്ളുന്നത് ഓർക്കുന്നില്ലേ, "നമ്മൾ ജനങ്ങൾ?" — എങ്ങിനെയാണ് നാം അതിനെ പറ്റി ആലോചിക്കുന്നത് എന്നതിനനുസരിച്ചാണ് ആ മാറ്റം ഉണ്ടാകുന്നത്

5:19 ആദ്യം ഞാൻ ഈ പരിപാടി തുടങ്ങിയപ്പോൾ ഭരണകൂടങ്ങളെ പറ്റി എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഒരു പാട് ആൾക്കാരെ പോലെ ഞാനും വിചാരിച്ചിരുന്നത് ഗവണ്മെന്റ് എന്നത് ആൾക്കാരെ തിരഞ്ഞെടുക്കുന്നത് മാത്രമാണെന്നാണ് രണ്ട് വർഷങ്ങൾക്ക് ശേഷം, എനിക്കു മനസ്സിലായത് പ്രത്യേകിച്ച് തദ്ദേശ ഭരണകൂടങ്ങൾ മരപ്പട്ടികളെ പറ്റിയാണെന്നാണ്

5:34 സേവനങ്ങളുടേയും വിവരങ്ങളുടേയും ഒരു കോൾ സെന്ററാണ് അവ. അത് പൊതുവേ നിങ്ങൾ നിങ്ങളുടെ നഗരത്തിലെ അത്യാഹിത ടെലിഫോൺ നമ്പർ വിളിച്ചാൽ കിട്ടുന്ന ഇടമാണ് നിങ്ങൾക്കെപ്പോഴെങ്കിലും നിങ്ങളുടെ നഗരത്തിലെ കോൾ സെന്ററിൽ ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ പ്രവർത്തകനായ സ്കോട്ട് സിൽവർമാൻ, ഞങ്ങളുടെ പരിപാടിയുടെ ഭാഗമായി ചെയ്തതു പോലെ ഒരു അവസരം — ശരിക്കും പറഞ്ഞാൽ അവരെല്ലാവരും അതു ചെയ്തിട്ടുണ്ട് — നിങ്ങൾക്കു കണ്ടെത്താൻ കഴിയും ജനങ്ങൾ ഗവൺമെന്റിനെ വിളിക്കുന്നത് ഒട്ടനവധി വൈവിധ്യമുള്ള കാര്യങ്ങൾക്കു വേണ്ടിയാണെന്ന്, വീട്ടിനുള്ളിൽ ഒരു മരപ്പട്ടി കുടുങ്ങിക്കിടക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഉൾപ്പെടെ. അങ്ങിനെ സ്കോട്ടിനു ഈ കോൾ വന്നു അദ്ദേഹം ഔദ്യോഗിക വിവരശേഖരത്തിൽ "മരപ്പട്ടി"യെ തിരഞ്ഞു നോക്കി ഒന്നും കിട്ടിയില്ല. പിന്നീട് മൃഗ സംരക്ഷണ വകുപ്പിൽ അന്വേഷിച്ചു. ഒടുവിൽ സഹി കെട്ട് ഇങ്ങനെ പറഞ്ഞു "നോക്കൂ ചങ്ങാതീ, നിങ്ങൾ വീട്ടിന്റെ വാതിലുകളെല്ലാം തുറന്നിട്ടിട്ട് ഉറക്കെ പാട്ടു വച്ചു നോക്കാമോ? എന്നിട്ട് ഈ ജന്തു പോകുന്നുണ്ടോ എന്നു നോക്കൂ.." അതു ഭാഗ്യത്തിനു ഫലിച്ചു. അങ്ങിനെ സ്കോട്ട് വല്യ ഹീറോ ആയി. പക്ഷേ മരപ്പട്ടികൾ അവിടെ തീർന്നില്ല

6:16 ബോസ്റ്റണിൽ ഒരു കോൾ സെന്റർ മാത്രമല്ല ഉണ്ടായിരുന്നത് അവർക്ക് ഒരു ആപ്ലിക്കേഷനും ഉണ്ടായിരുന്നു. വെബിലും മൊബൈലിലും പ്രവർത്തിക്കുന്ന ഒന്ന് അതിനെ "സിറ്റിസൺസ് കണക്ട്" എന്നായിരുന്നു വിളിച്ചിരുന്നത് ഇത് എഴുതിയത് ഞങ്ങളായിരുന്നില്ല വളരെ മിടുക്കന്മാരായ ചിലരുടെ പണിയായിരുന്നു അത് ബോസ്റ്റണിലെ "ന്യൂ അർബൻ മെക്കാനിക്സിലെ" ഓഫീസിൽ പ്രവർത്തിച്ചിരുന്ന ചിലർ അങ്ങിനെ ഒരു ദിവസം - ഇത് ഒരു നടന്ന കഥയാണ് - ഒരു വിളി വന്നു, "എന്റെ ചവറ്റു കുട്ടയിൽ ഒരു മരപ്പട്ടി. ചത്തതാണോ എന്നറിയില്ല ഇതിനെ എങ്ങനാ ഒന്നു പുറത്തു കളയുക?" പക്ഷേ സിറ്റിസൺസ് കണക്ടിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. സ്കോട്ട് സംസാരിച്ചത് വിളിച്ച ആളുമായി നേരിട്ടായിരുന്നു. പക്ഷേ സിറ്റിസൺസ് കണക്ടിൽ എല്ലാം പൊതുവായിട്ടുള്ളതായിരുന്നു. എല്ലാവർക്കും എല്ലാം കാണാം. ഈ സംഭവത്തിൽ ഒരു അയൽവാസി ഇതു കണ്ടു. പിന്നെ ഞങ്ങൾക്കു കിട്ടിയ റിപ്പോർട്ട് ഇങ്ങനെയായിരുന്നു "ഞാൻ ഈ പറഞ്ഞ സ്ഥലത്തു പോയി വീട്ടിനു പിറകിൽ ചവറ്റു കുട്ട കണ്ടു. മരപ്പട്ടി? നോക്കി. ജീവനുണ്ടോ? ഉണ്ട്. ചവറ്റു കുട്ട ചരിച്ചു വച്ചു കൊടുത്തു.. എന്നിട്ടു വീട്ടിൽ പോയി പുന്നാര മരപ്പട്ടീ, ശുഭരാത്രി. "

7:01 (ആളുകൾ ചിരിക്കുന്നു)

7:03 വളരെ ലളിതം. നോക്കൂ.. ഇത് ഗംഭീരമാണ്. ഇത് ശരിക്കുമുള്ള ലോകത്തിനെ ഡിജിറ്റൽ ലോകം കണ്ടു മുട്ടുന്നതാണ്. ഇത് ഒരു നല്ല മാതൃക കൂടിയാണ് ആൾക്കൂട്ടത്തിനു വിട്ടുകൊടുത്തുള്ള കളിയിൽ ഭരണകൂടങ്ങളും എത്തിച്ചേരുന്നതിന്. എന്നാൽ ഇത് ഗവണ്മെന്റ് ഒരു വേദിയായി മാറുന്നതിന്റെയും കൂടി ഒരു മികച്ച ഉദാഹരണമാണ്. ഞാൻ ഇത് നിർബന്ധമായും ഒരു ടെക്നോളജിക്കൽ വേദി ആവണമെന്ന് ഉദ്ദേശിക്കുന്നില്ല ഞാൻ സംസാരിക്കുന്നത് ജനങ്ങളുടെ ഒരു വേദി എന്ന നിലയിൽ മാത്രമാണ് അവർക്കു തനിയേയും മറ്റുള്ളവരേയും സഹായിക്കാനുള്ള ഒരിടം അങ്ങിനെ ഒരാൾ മറ്റൊരാളെ സഹായിക്കുന്നു എന്നാൽ ഗവണ്മെന്റ് ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്. ഗവണ്മെന്റാണ് ഈ രണ്ടു വ്യക്തികളെ കൂട്ടി മുട്ടിച്ചത്. അവർക്ക് ഗവണ്മെന്റ് സേവനങ്ങൾ ആവശ്യമുണ്ടായിരുന്നെങ്കിൽ അതും ലഭ്യമാക്കാൻ ഇതു വഴി കഴിയുമായിരുന്നു. എന്നാൽ ഗവൺമെന്റ് സേവനങ്ങളെക്കാൾ ഒരു അയൽക്കാരനാണ് ചിലവു കുറഞ്ഞതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു മാർഗം. എന്നാൽ ഗവൺമെന്റ് സേവനങ്ങളെക്കാൾ ഒരു അയൽക്കാരനാണ് ചിലവു കുറഞ്ഞതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു മാർഗം. ഒരു അയൽക്കാരൻ മറ്റൊരാളെ സഹായിക്കുമ്പോൾ നമ്മൾ നമ്മുടെ സമൂഹവും ശക്തിപ്പെടുത്തുന്നു. നമ്മൾ മൃഗ സംരക്ഷണ വകുപ്പിനെ വിളിക്കുന്നു. എന്തു മാത്രം കാശാണത്.

7:50 ഇനി, ഭരണകൂടത്തെ പറ്റി ചിന്തിക്കേണ്ട ഒരു പ്രധാന കാര്യം അത് രാഷ്ട്രീയമല്ല എന്നതാണ്. ഒരു വിധം എല്ലാവർക്കും അതു മനസ്സിലാവും പക്ഷേ അവർ വിചാരിക്കുന്നത് ഒന്ന് മറ്റൊന്നിന്റെ തുടക്കമാണെന്നാണ് അതായത് ഭരണകൂട സംവിധാനത്തിലേക്കുള്ള നമ്മുടെ സംഭാവന വോട്ടിങ്ങ് ആണെന്നാണ്. നമ്മൾ എത്ര തവണ ഒരു രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നു പലപ്പോഴും ഒരു പാട് ഊർജ്ജം ചിലവഴിച്ചു തന്നെ ഒരു പുതിയ രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുന്നു എന്നിട്ട് നാം നമ്മൾ കാലു മടക്കിയിരുന്ന് ഭരണകൂടം നമ്മുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുമെന്നും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നു എന്നിട്ടെന്തേ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നില്ല? അതിനു കാരണം ഭരണകൂടം ഒരു വലിയ സമുദ്രം പോലെയാണ് രാഷ്ട്രീയം അതിനു മുകളിലെ ഒരു ആറിഞ്ച് പാളിയും അതിനു താഴെയുള്ളതാണ് നാം ബ്യൂറോക്രസി (ഉദ്യോഗസ്ഥ മേധാവിത്വം) എന്നു പറയുന്നത്. ആ വാക്ക് എത്ര മാത്രം അവജ്ഞയോടെയാണ് നാം പറയുന്നത്. എന്നാൽ അതേ അവജ്ഞ തന്നെയാണ് നമ്മൾ സ്വന്തമാക്കിയിരിക്കുന്ന ഈ വസ്തു സൂക്ഷിക്കുന്നതും നമ്മൾ വില കൊടുത്ത് ഈ മറ്റേ കാര്യം നമുക്കെതിരെ പ്രവർത്തിപ്പിക്കുന്നതും അങ്ങിനെ നമ്മൾ നമ്മുടെ ശക്തി കെടുത്തിക്കളയുന്നു

8:48 ജനങ്ങൾ കരുതുന്നത് രാഷ്ട്രീയം ആകർഷണീയമാണെന്നാണ്. ഈ സ്ഥാപനം നമുക്കു വേണ്ടി പ്രവർത്തിക്കണമെന്നുണ്ടെങ്കിൽ നമ്മൾ ഉദ്യോഗസ്ഥ ഘടനയെ ആകർഷണീയമാക്കണം. കാരണം അവിടെയാണ് ഭരണകൂടത്തിന്റെ ശരിയായ പണികൾ നടക്കുന്നത്. ഗവൺമെന്റിന്റെ ഉപകരണങ്ങളിൽ നമ്മൾ ഇടപെടേണ്ടതുണ്ട്. അതാണ് എസ് ഇ സി പിടിച്ചെടുക്കൽ സമരം ചെയ്തത് (എസ് ഇ സി : അമേരിക്കൻ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷൻ ) ഇവരെ കണ്ടിട്ടുണ്ടോ? ഇത് കാര്യങ്ങളെ ഗൗരവമായി നിരീക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാരാണ് അവർ വളരെ വിശദമായി 325 പേജ് വരുന്ന ഒരു റിപ്പോർട്ട് എഴുതിയുണ്ടാക്കി. അത് എസ് ഇ സി യുടെ ഒരു നിർദ്ദേശത്തോടുള്ള പ്രതികരണമായിരുന്നു. അവരുടെ സാമ്പത്തിക പരിഷ്കരണ ബില്ലിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ക്ഷണിച്ചപ്പോഴായിരുന്നു അത്. അത് രാഷ്ട്രീയമായി സക്രിയമാകുന്നതല്ല അത് ഉദ്യോഗ തലത്തിൽ സക്രിയമാകലാണ്.

9:24 ഇനി നമ്മളിലാരൊക്കെയാണോ ഗവണ്മെന്റിനെ ഉപേക്ഷിച്ചത് ഇപ്പോൾ സമയം വന്നെത്തിയിരിക്കുകയാണ് - ആ ചോദ്യം സ്വയം ചോദിക്കുവാൻ നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്കായി ബാക്കിയാക്കാൻ പോകുന്ന ലോകത്തിനെ പറ്റിയുള്ള ചോദ്യം നിങ്ങൾ ആ വലിയ വെല്ലുവിളികൾ കാണണം അവർ നേരിടാൻ പോകുന്നവ നിങ്ങൾ ശരിക്കും ചിന്തിക്കുന്നുണ്ടോ നമ്മൾ പോകാനാഗ്രഹിക്കുന്നത് നമുക്ക് ലഭിക്കുമെന്ന് നമ്മൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ആ ഒരൊറ്റ സ്ഥാപനത്തെ നന്നാക്കിയെടുക്കാതെ? നമ്മൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ആ ഒരൊറ്റ സ്ഥാപനത്തെ നന്നാക്കിയെടുക്കാതെ? നമുക്ക് ഗവണ്മെന്റിനെ കൂടാതെ കഴിയില്ല എന്നാൽ നമുക്ക് വേണ്ടത് കൂടുതൽ മികച്ചതാണ് നല്ല വാർത്ത എന്താണെന്നു വച്ചാൽ സാങ്കേതിക വിദ്യ അതു നമുക്ക് സാധ്യമാക്കിത്തരുന്നു. അടിസ്ഥാന പരമായി ഭരണകൂട ധർമ്മങ്ങളെ പുതുക്കിപ്പണിയാൻ എങ്ങിനെയാന്നു വച്ചാൽ അത് ശരിക്കും വിപുലമാക്കപ്പെടുന്നത് പൊതു സമൂഹത്തെ ശക്തിപ്പെടുന്നതിലൂടെയാണ്. ഇന്റർനെറ്റിൽ വളർന്നു വന്ന ഒരു തലമുറയുണ്ട് നമുക്ക് അവർക്കറിയാം ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നത്, നിങ്ങൾ ആ സംവിധാനങ്ങൾ ഇപ്പോൾ തന്നെ ശരിപ്പെടുത്തണമെന്നേയുള്ളൂ.

10:12 ഇപ്പോ ഞങ്ങളുടെ പ്രവർത്തകരുടെ ശരാശരി വയസ്സ് 28 ആണ് ഞാൻ അസൂയയോടു കൂടി തന്നെ പറയട്ടേ ഞാൻ അവരിൽ പലരേക്കാലും ഒരു തലമുറ മൂത്തതാണ് ഇപ്പോഴത്തെ തലമുറ അവർ അവരുടെ ശബ്ദങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ട് തന്നെയാണ് വളർന്നത് അവർ നമ്മൾ ചെയ്യുന്ന യുദ്ധങ്ങളൊന്നും ചെയ്യുന്നില്ല ആരു സംസാരിക്കും എന്ന യുദ്ധം. അവരെല്ലാരും സംസാരിക്കാറുണ്ട്. അവർക്ക് അവരുടെ അഭിപ്രായങ്ങൾ ഏതു മാർഗത്തിലും ഏതു സമയത്തും പ്രകടിപ്പിക്കുവാൻ കഴിയും അവരത് ചെയ്യാറുമുണ്ട്. അപ്പോൾ അവരുടെ മുന്നിൽ ഭരണകൂടത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ അവരുടെ ശബ്ദമുയർത്താൻ വലുതായി മിനക്കെടില്ല അവർ അവരുടെ ശബ്ദമുയർത്താൻ വലുതായി മിനക്കെടില്ല അവർ അവരുടെ കൈകൾ ഉപയോഗിക്കും അവർ അവരുടെ കൈകൾ ഉപയോഗിക്കും ഗവണ്മെന്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുവാനുള്ള ആപ്ലിക്കേഷൻസ് എഴുതുവാൻ

10:51 ആ ആപ്ലിക്കേഷൻസ് ഉപയോഗിക്കുമ്പോൾ നമുക്ക് നമ്മുടെ കയ്യുകൾ നമ്മുടെ സമൂഹങ്ങൾ മെച്ചപ്പെടുത്തുവാനായി ഉപയോഗിക്കുവാൻ സഹായകമായിരിക്കും അത് ഒരു ഫയർ ഹൈഡ്രന്റ് മഞ്ഞിൽ നിന്നു പുറത്തെടുക്കുന്നതോ കളകൾ നശിപ്പിക്കുന്നതോ മരപ്പട്ടി കയറിയ ചവറ്റു കുട്ട മറിച്ചിടുന്നതോ ഒക്കെയാവാം. പിന്നെ, തീർച്ചയായും നമ്മൾ അങ്ങിനെ വഴിയരികിലെ ഫയർ ഹൈഡ്രന്റുകളെല്ലാം മഞ്ഞു നീക്കിയെടുക്കാൻ തുടങ്ങും അങ്ങിനെ ഒരു പാടാളുകൾ ചെയ്യുന്നു എന്നാൽ ഈ ആപ്ലിക്കേഷൻസ് എല്ലാം ഡിജിറ്റൽ ഓർമ്മപ്പെടുത്തലുകൾ പോലെയാണ് നമ്മൾ വെറും ഉപഭോക്താക്കൾ മാത്രമല്ല എന്ന ഓർമ്മപ്പെടുത്തലുകൾ നമ്മൾ ഭരണകൂടത്തിന്റെ ഉപഭോക്താക്കൾ മാത്രമല്ല. നികുതികളടച്ച് സേവനങ്ങൾ ഏറ്റു വാങ്ങുന്നവർ.. നമ്മൾ അതിലുമേറെയാണ് നമ്മൾ പൗരന്മാരാണ്. നമ്മൾ ഭരണകൂടത്തെ നന്നാക്കുന്നത് നമ്മുടെ പൗരത്വം നന്നാക്കുന്നതിനു മുൻപല്ല.

11:29 എനിക്കു നിങ്ങളോടെല്ലാമുള്ള ചോദ്യമിതാണ് വലിയ പ്രാധാന്യമുള്ള കാര്യങ്ങൾ വരുമ്പോൾ നമ്മൾ ഒരുമിച്ചു ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടാകുമ്പോൾ നാമൊരുമിച്ച് നമ്മൾ ഒരു കൂട്ടം ശബ്ദങ്ങളാവുമോ, അതോ നമ്മൾ ഒരു കൂട്ടം കൈകളാവുമോ?

11:46 നന്ദി.

11:48 (കയ്യടി ശബ്ദം)